syromalabargloballaity4justice
Syro Malabar Liturgy and its clamoring hands of fanaticism in spiritual domain.
Updated: Jul 23, 2021
What we need is Unity, not uniformity. Imposing Liturgy is the shades of fascism
Joseph Powathil, was the source of division and dissident in the Syro Malabar Church. bishop who ventured fanatic attitudes towards progressive Church policies .
Staff Reporter/ USA
ലിറ്റർജി തീവ്രവാദികൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദീകരെ സീറോ മലബാർ സിൻഡിനെ അനുസരിക്കാത്തവർ എന്ന് പറഞ്ഞു ആക്ഷേപിക്കുന്നത് ഒരു തമാശയായിട്ടേ തോന്നുന്നുള്ളൂ. അവരുടെ ഭാഷയിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാകും അവരുടെ നിലവാരം.. 1999 ൽ സീറോ മലബാർ സഭയിൽ ഒരേ രീതിയിൽ കുർബ്ബാന അർപ്പിക്കാൻ സിനഡ് എടുത്ത തീരുമാനം അജപാലനപര മായ സാഹചര്യങ്ങൾ പരിഗണിച്ചു തൻറെ അതിരൂപതയിൽ നടപ്പിലാക്കേണ്ടിതില്ല എന്ന് അന്നത്തെ മെത്രാപ്പോലീത്ത കർദ്ദിനാൾ വർക്കി വിതയത്തിൽ തീരുമാനമെടുക്കുകയുണ്ടായി. *1999 ൽ സിനഡ് എടുത്ത തീരുമാനം ചങ്ങനാശ്ശേരി അതിരൂപത നടപ്പിലാക്കിയോ?. അവിടെയാണ് അനുസരണക്കേടു ഉണ്ടായത്. അത് തൻറെ അതിരൂപതയിൽ നടപ്പിലാക്കേണ്ടതില്ല എന്ന തീരുമാനം അന്നത്തെ മെത്രാപ്പോലീത്ത മാർ ജോസഫ് പൗവ്വത്തിൽ എടുത്തിരുന്നോ*. ചങ്ങനാശ്ശേരിയിൽ സിനഡ് തീരുമാനം ലംഘിക്കാം. അനുസരണക്കേടാകം. അത് അവർക്കു പുണ്യവുമാണ്. അവർ സഭയുടെ പൊന്നോമന മക്കൾ, സഭാസംരക്ഷകർ. എറണാകുളത്തു മെത്രാപ്പോലീത്തായുടെ അനുവാദത്തോടെ ജനാഭിമുഖ കുർബ്ബാന അർപ്പിച്ചാൽ അവർ വിമതർ. ചാനലിൽ ഇരുന്നു ഇപ്പോഴത്തെ സഹായമെത്രാൻ ഐക്യം ഉണ്ടാകാൻ ഒരേ രീതിയിൽ കുർബ്ബാന അർപ്പിക്കണമെന്നു തട്ടി വിടുന്നുണ്ടല്ലോ. ദൈവജനത്തോടൊപ്പം നടക്കുക എന്ന മാർപ്പാപ്പയുടെ ആഹ്വാനം നുണയുടെ കയർ കെട്ടി വലിച്ചു മെത്രാനോടൊപ്പം നടക്കുക എന്നാക്കി ഒരു മനഃസാക്ഷി കടിയുമില്ലാതെ പറയുന്നത് കേട്ടില്ലേ. മെത്രാനാണ് സഭ എന്ന് ചെറുപ്പത്തിലേ ധരിച്ചു വശായിരിക്കുകയാണ്. ഇദ്ദേഹം രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണ രേഖകൾ വായിച്ചിട്ടുണ്ടാകില്ല. ദൈവശാസ്ത്രത്തിൽ ഉണ്ടായ വളർച്ചയും വികാസവും മനസ്സിലാക്കാത്ത ഒരു ശിശുവായി അദ്ദേഹം താഴ്ന്നിരിക്കുകയാണ്.
സഭയിൽ ഒരേ രീതിൽ വി. കുർബ്ബാന അർപ്പിച്ചാലേ ഐക്യം ഉണ്ടാകുകയുള്ളൂ എന്ന് ഇന്ന് ജനാഭിമുഖ കുർബ്ബാന ചൊല്ലുന്ന രൂപതയിലെ ഒരു വൈദീകനും വിശ്വസിക്കുന്നുണ്ടാവില്ല. ഇനി അങ്ങനെയേ ഉണ്ടാകൂ എന്ന് സിനഡിന് ഉറപ്പാണെങ്കിൽ എല്ലാവരും ജനാഭിമുഖ കുർബ്ബാന ചൊല്ലുന്നതിനു വേണ്ടി ധീരമായ തീരുമാനമെടുക്കൂ. ഐക രൂപ്യം ഉണ്ടെങ്കിലേ ഐക്യം ഉണ്ടാകൂ എന്നല്ലേ നിങ്ങളുടെ ചിന്ത. നമുക്കെല്ലാവർക്കും ജനഭിമുഖമായി കുർബ്ബാന ചൊല്ലി നല്ല ഐക്യത്തിലാകാം അതിനു പരിശുദ്ധാത്മാവ് പ്രചോദിപ്പിക്കാൻവേണ്ടി നമുക്കീ മാസം മുഴുവൻ പ്രാർത്ഥിക്കാം.
Comments