top of page
syromalabargloballaity4justice

Dance to someone's tune ! Response to misleading remarks of Bishop Paul Alappatt.



By JN

മാര്‍ പോള്‍ ആലപ്പാട്ട് പിതാവിനൊരു മറുപടി.





മാര്‍ പോള്‍ ആലപ്പാട്ട് പിതാവിനൊരു മറുപടി.


1. ഈ വീഡിയോയില്‍ കാനോന്‍ നിയമത്തില്‍ ഡോക്ട്‌റേറ്റുളള ബിഷപ്പ് പറയുന്ന കാനന്‍ നിയമം തന്നെ തെറ്റാണ്. പിതാവ് ഇവിടെ പറയുന്നത് 1534, 1536 എന്നാണ്. എന്നാല്‍, 1538 ആണ് യഥാര്‍ത്ഥ കാനന്‍.


2. ലിറ്റര്‍ജി പൊതുസ്വത്താണ്, അതുകൊണ്ട് കുര്‍ബ്ബാനയില്‍ യൂണിഫോമിറ്റി വേണമെന്ന് പിതാവ് പറയുന്നു.


a. അപ്പോള്‍, കല്‍ദായസഭയില്‍ അള്‍ത്താരാഭിമുഖ ബലിയര്‍പ്പണവും ജനാഭിമുഖ ബലിയര്‍പ്പണവുമുണ്ട്. പരി.പിതാവ് ഇറാക്ക് സന്ദര്‍ശിച്ചപ്പോള്‍ അവിടെ ബലിയര്‍പ്പിച്ചത് കല്‍ദായറീത്തില്‍ ജനനാഭിമുഖമായിട്ടാണ്. പൗരസ്ത്യസഭ തന്നെയായ മലങ്കരസഭയില്‍ ഭാരതീയപൂജ അര്‍പ്പിക്കുന്നത് ജനാഭിമുഖമായി ഇരുന്നുകൊണ്ടാണ്. അപ്പോള്‍ കല്‍ദായ സഭയിലും മലങ്കരസഭയിലും പിതാവ് പറയുന്ന ലിറ്റര്‍ജ്ജിയാകുന്ന പൊതുസ്വത്തിന്റെ പ്രശ്‌നമില്ലേ? ഇവിടെയൊന്നും പിതാവ് പറയുന്ന ക്രമരാഹിത്യത്തിന്റെ പ്രശ്‌നമില്ലേ?


b. ലത്തീന്‍ സഭയില്‍ റോമന്‍ റീത്ത്, അബ്രോസിയന്‍ റീത്ത്, ഗാളിക്കന്‍ റീത്ത് എന്നീ വ്യത്യസ്ത റീത്തുകള്‍ തന്നെയുണ്ട്. ഈ റീത്തുകളിലെല്ലാം ബലിയര്‍പ്പണ രീതികൡ വ്യത്യാസമുണ്ട്. ആഫ്രിക്ക, ലാറ്റിനമേരിക്കാ എന്നീ ഭൂഖണ്ഢങ്ങളില്‍ ബലിയര്‍പ്പണ രീതികളില്‍ നിരവധി സാംസ്‌ക്കാരിക അനുരൂപണങ്ങളുണ്ട്. ലത്തീന്‍ സഭയില്‍ തന്നെ, അനുവാദത്തോടു കൂടി അള്‍ത്താരാഭിമുഖമായി ബലിയര്‍പ്പിക്കുവാന്‍ (Tridentine Mass) സാധിക്കും. അവിടെ, പിതാവ് പറഞ്ഞ ലിറ്റര്‍ജ്ജിയാകുന്ന പൊതുസ്വത്തിന്റെ പ്രശ്‌നമില്ലേ? ഇവിടെയൊന്നും പിതാവ് പറയുന്ന ക്രമരാഹിത്യത്തിന്റെ പ്രശ്‌നമില്ലേ?


c. സീറോ മലബാര്‍ സഭയില്‍ കോട്ടയം അതിരൂപതയില്‍ സീറോ മലബാര്‍ റീത്തിലും മലങ്കരറീത്തിലും ബലിയര്‍പ്പണമുണ്ട്. അപ്പോള്‍, ഒരേ സഭയില്‍, ഒരേ രൂപതയില്‍ വ്യത്യസ്ത ബലിയര്‍പ്പണങ്ങള്‍! അപ്പോള്‍, ലിറ്റര്‍ജ്ജിയാകുന്ന പൊതുസ്വത്തിന്റെ പ്രശ്‌നമില്ലേ? ഇവിടെയൊന്നും പിതാവ് പറയുന്ന ക്രമരാഹിത്യത്തിന്റെ പ്രശ്‌നമില്ലേ?


3. പിതാവ് ഈ വീഡിയോയില്‍ കല്ല്യാണ്‍ രൂപത സ്ഥാപിക്കുന്നതിനുമുമ്പ് ഇന്ത്യയിലെ മെത്രാന്‍മാര്‍ക്കായി വി.ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അയച്ച കത്തിനെക്കുറിച്ചും, ഷംഷാബാദ്, ഹോസൂര്‍ എന്നീ രൂപതകള്‍ സ്ഥാപിക്കുന്നതിനുമുമ്പ് പരി.ഫ്രാന്‍സീസ് മാര്‍പാപ്പ അയച്ച കത്തിനെക്കുറിച്ചും പ്രതിപാദിക്കുന്നു. ആ രണ്ട് കത്തുകളിലെയും കാര്യങ്ങള്‍ ഇന്ത്യയിലെ മെത്രാന്‍മാരും ജനങ്ങളും അനുസരിച്ചു എന്ന് പിതാവ് പറയുന്നു.


a. ഈ രണ്ട് കത്തുകളെ തുടര്‍ന്ന് പ്രസ്തുത രൂപതകള്‍ സ്ഥാപിച്ചുകൊണ്ട് മാര്‍പാപ്പമാര്‍ ഡിക്രികള്‍ പുറപ്പെടുവിച്ചിരുന്നു. കത്തില്‍ മാത്രം ഒതുങ്ങിനിന്നിരുന്നില്ല. മാര്‍പ്പാപ്പയുടെ ഡിക്രിയെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റുകയില്ലെന്ന് കാനനിസ്റ്റായ പിതാവിന് അറിയാമല്ലോ?


b. പരി.ഫ്രാന്‍സീസ് മാര്‍പാപ്പയച്ച കത്തില്‍ മാര്‍പ്പാപ്പ, I decree... എന്നും My decision... എന്നും എടുത്തു പറയുന്നുണ്ട്. മാര്‍പ്പാപ്പയുടെ ഡിക്രിയേയോ, തിരുമാനത്തേയോ ആര്‍ക്കും ചോദ്യം ചെയ്യാന്‍ സാധിക്കുകയില്ലല്ലോ?


c. 2021 ജൂലൈ 6-ാം തിയ്യതി പരി.ഫ്രാന്‍സീസ് മാര്‍പപ്പാപ്പ സീറോ മലബാര്‍ സഭക്ക് അയച്ച് കത്തില്‍ I Exhort... എന്നാണ് പറയുന്നത്. ഒപ്പം, Uniformity അല്ല, Unity ആണ് പ്രധാനപ്പെട്ടത് എന്ന് പാപ്പ എടുത്ത് പറയുകയും ചെയ്യുന്നു. I decree, My decision എന്നിങ്ങനെ കാനോനികമായി Bind ചെയ്യുന്ന യാതൊരു വാക്കുകളും തന്നെ മാര്‍പ്പാപ്പയുടെ ഈ കത്തിലില്ല.


d. പൗരസ്ത്യ സഭകള്‍ക്കായി രൂപതകള്‍ സ്ഥാപിക്കുന്നത് ഒരു ഔദാര്യമല്ല. അത് നമ്മുടെ അവകാശമാണ്. ''പൗരസ്ത്യ സഭകള്‍'' (Orinetalum Ecclessiarum) എന്ന വത്തിക്കാന്‍ പ്രമാണ രേഖയും cc. 17, 39 CCEO എന്നീ കാനോനകളും ഈ അവകാശത്തെ കുറിച്ച് വ്യക്തമാക്കുന്നു.


4. സഭാപിതാവായ വി.അഗസ്റ്റിനെ ഉദ്ദരിച്ചുക്കൊണ്ട് വി.കുര്‍ബ്ബാന Essential ആണെന്നും അതിനാല്‍ ബലിയര്‍പ്പണ രീതിയില്‍ Uniformity വേണമെന്നും പിതാവ് പറയുന്നു. വി.കുര്‍ബ്ബാന Essential ആണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ലിറ്റര്‍ജ്ജിയില്‍ ഏതെല്ലാം കാര്യങ്ങള്‍ Essential ആണെന്നും ഏതെല്ലാം കാര്യങ്ങള്‍ മാറ്റാമെന്നും, ഏതെല്ലാം കാര്യങ്ങള്‍ മാറ്റാന്‍ പാടില്ലായെന്നും ''ആരാധനക്രമം'' (Sacro Sanctum Concilium) എന്ന വത്തിക്കാന്‍ പ്രമാണ രേഖ കൃത്യമായി പറയുന്നുണ്ട്.


a. ബലിയര്‍പ്പിക്കുന്ന രീതി അള്‍ത്താരാഭിമുഖമായിരിക്കണമെന്ന കാര്യം Essential ആയിരുന്നെങ്കില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം ലത്തീന്‍ സഭയിലും ചില പൗരസ്ത്യ സഭകളിലും ജനനാഭിമുഖ ബലിയര്‍പ്പണരീതി തുടങ്ങിയപ്പോള്‍ മാര്‍പ്പാപ്പമാര്‍ അതു നിര്‍ത്താതിരുന്നത് എന്തുകൊണ്ട്?


b. കല്‍ദായസഭയിലും മലങ്കരസഭയിലും (ഭാരതീയ പൂജ) ലത്തീന്‍ സഭയിലും (Tridantene Mass) അള്‍ത്താരാഭിമുഖമായും ജനാഭിമുഖമായും ബലിയര്‍പ്പിക്കാന്‍ അനുവാദമുളളത് എന്തുകൊണ്ട്?


c. വി.കുര്‍ബ്ബാനാര്‍പ്പണരീതി Essential ആയിരുന്നെങ്കില്‍ സഭയില്‍ ഒരെയൊരു ബലിയര്‍പ്പണരീതിയെ ഉണ്ടാകാന്‍ പാടുളളു ഇന്ന് 23 സഭകളും അതിലധികം റീത്തുകളും ബലിയര്‍പ്പണ രീതികളുമുണ്ട്. അപ്പോള്‍ ബലിയര്‍പ്പണ രീതി Essential ആകുന്നത് എങ്ങനെ?


5. റീത്തുകളുടെ സംരക്ഷണത്തെ കുറിച്ച് c. 40 CCEO പറയുന്നു. ''ജീവാത്മക വളര്‍ച്ചയ്ക്കായിട്ടല്ലാതെ അതില്‍ മാറ്റങ്ങള്‍ അനുവദിക്കരുത്. എന്നിരുന്നാലും, ക്രിസത്യാനികളുടെ പരസ്പര സ്‌നേഹവും ഐക്യവും അവര്‍ പരിഗണിക്കേണ്ടതാണ്.''


a. അപ്പോള്‍, ഈ കാനോന്‍ പ്രകാരം ജീവാത്മക വളര്‍ച്ചയ്ക്കായ് ലിറ്റര്‍ജ്ജിയില്‍ മാറ്റങ്ങള്‍ വരുത്താം.


b. അടിസ്ഥാനം എപ്പോഴും ിശ്വാസികളുടെ സ്‌നേഹവും ഐക്യവും ആയിരിക്കണം.


c. അതുതന്നെയാണ് മാര്‍പ്പാപ്പ കത്തില്‍ പറഞ്ഞത്. ''Unit prevails over conflict.'' ജനങ്ങളുടെ ഐക്യവും സ്‌നേഹവും നശിപ്പിക്കുന്ന രീതിയില്‍ Uniformity പാടില്ലായെന്ന് മാര്‍പ്പാപ്പയും കാനോന്‍ 40 ഉം എടുത്തുപറയുന്നു. ഇതിന് വിഘാതമായി പ്രവര്‍ത്തിക്കുന്നത് സിനഡോ, അതോ,വൈദികരും വിശ്വാസികളുമോ?

70 views0 comments

Comentarios


bottom of page